തൃക്കോട്ടൂര്‍ വെസ്റ്റ് ജി. എല്‍. പി സ്കൂളിന്റെ അറുപതാം വാര്‍ഷികവും പ്രധാനാധ്യാപകന്‍ ശ്രീ. യു. കെ. അബ്ദുള്‍ മജീദ് മാസ്റ്ററുടെ യാത്രയപ്പും

ഏപ്രില്‍ 6 ബുധനാഴ്ച പ്രശസ്ത കവി ശ്രീ. പി. കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു


2012 ഓഗസ്റ്റ് 18, ശനിയാഴ്‌ച

E-BOOKS

2012 ഓഗസ്റ്റ് 12, ഞായറാഴ്‌ച


2012 ജൂലൈ 28, ശനിയാഴ്‌ച

Enikkum oru maram

Enikkum oru maram 2010-11 own program inaugurated by E . Kumaran Master , President Thikkodi Grama Panchayath. Headmaster U.K Abdul Majeed , Koyilandy Global Park MD T . K Azeez are also seen. 

2012 ജൂലൈ 18, ബുധനാഴ്‌ച

INAUGURATION

'ജൂനിയര്‍ -സീനിയര്‍' തനത് പദ്ധതി ബഹു.തിക്കോടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍ഡ്  ബി വി സെറീന ഉദ്ഘാടനം ചെയ്തു 

BLOG INAUGURATION


ബ്ലോഗ്‌ ഉദ്ഘാടനം ബഹു.മേലടി എ .ഇ .ഒ ശ്രീമതി വി .പി .മിനി  നിര്‍വഹിച്ചു 

2012 ജൂലൈ 10, ചൊവ്വാഴ്ച

"എനിക്കും ഒരു മരം"


"എനിക്കും ഒരു മരം" പദ്ധതി പ്രകാരം നട്ട വൃക്ഷ തൈയുടെ വളര്‍ച്ച കുട്ടികള്‍ അളന്നെടുക്കുന്നു...

ഒന്നാം തരം ഒന്നാന്തരം.



തിക്കോടി ഗ്രാമ പഞ്ചായത്തിന്റെയും സ്കൂള്‍ പി, ടി, എ, യുടെയും സഹകരണത്തില്‍ ഒന്നാം തരത്തിനു ഒരു പുതിയ പരിവേഷം......

STUDY TOUR 2010-11


2010-11 വര്‍ഷത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പ്, തൃശ്ശൂര്‍ മൃഗശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടത്തിയ അധ്യയന യാത്രയില്‍ നിന്ന്....

INAUGURATION OF THE PROGRAMME "A", "AMMA", "ANNAM"


2011- 12 ലെ തനത് പരിപാടി "അ. അമ്മ, അന്നം." തിക്കോടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബി. വി. സറീന ഉദ്ഘാടനം ചെയ്യുന്നു.

2012 ജൂലൈ 9, തിങ്കളാഴ്‌ച







2012 ജൂൺ 27, ബുധനാഴ്‌ച

പ്രീപ്രൈമറി ഉദ്ഘാടനം



തിക്കോടി: തൃക്കോട്ടൂര്‍ വെസ്റ്റ് ജി.എല്‍.പി. സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.വി. സറീന ഉദ്ഘാടനം ചെയ്തു. നിര്‍മല മഠത്തിക്കുളങ്ങര അധ്യക്ഷത വഹിച്ചു. ഘോഷയാത്രയും നടത്തി.

ചടങ്ങില്‍ പി.ടി. സുബൈര്‍, വി.കെ. ഖാദര്‍കുട്ടി, കെ. മനോജ്, ബാബു നല്ലോളി, ബി.ആര്‍.സി. ട്രെയിനര്‍ പി.ടി. അബ്ദുറഹിമാന്‍, എം.കെ. അംബുജം എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ യു.കെ. അബ്ദുള്‍ മജീദ് സ്വാഗതവും പി.ടി.എ. പ്രസിഡന്റ് ബൈജു ചാലില്‍ നന്ദിയും പറഞ്ഞു.

പത്രത്തിന്റെ പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തൃക്കോട്ടൂര്‍ വെസ്റ്റ് ജി.എല്‍.പി. സ്‌കൂളില്‍ 'അ. അമ്മ, അന്നം' പദ്ധതി -- മാതൃഭുമി 11 സെപ്തംബര്‍ 2011



'അ. അമ്മ, അന്നം' പരിപാടിയുടെ ഉല്‍ഘാടന വാര്‍ത്ത.


തിക്കോടി: തൃക്കോട്ടൂര്‍ വെസ്റ്റ് ജി. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മാധുര്യം മാത്രമല്ല സ്വാദിഷ്ഠവും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണവും ലഭിക്കും. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മെച്ചപ്പെടുത്തി നല്‍കുക എന്ന ലക്ഷ്യവുമായി മദര്‍ പി.ടി.എ. ആവിഷ്‌കരിച്ച തനതുപരിപാടി 'അ. അമ്മ, അന്നം' തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.വി. സറീന ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ വകയായി നല്‍കുന്ന അരി, പയര്‍ എന്നിവയോടൊപ്പം അമ്മമാര്‍ ശേഖരിക്കുന്ന വിഭവങ്ങള്‍കൂടി ചേര്‍ത്ത് ഉച്ചഭക്ഷണം വൈവിധ്യവത്കരിച്ച് നല്‍കാനുള്ള പരിപാടിയാണിത്. ഇതിനായി എം.പി. ടി. എ. പ്രസിഡന്റ് ജോഷിലയുടെ നേതൃത്വത്തില്‍ അമ്മമാരുടെ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സ്‌ക്വാഡുകള്‍ അവരവരുടെ ഊഴമനുസരിച്ച് ഉച്ചഭക്ഷണം മെച്ചപ്പെടുത്തി നല്‍കുന്നതില്‍ സ്‌കൂള്‍ അധികൃതരെ സഹായിക്കും. സര്‍ക്കാര്‍ വക ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. തീരദേശമേഖലയിലെ ഈ സര്‍ക്കാര്‍ സ്‌കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും അനുഭവിക്കുന്ന പോഷക ദാരിദ്ര്യം ശ്രദ്ധയില്‍പെട്ടതാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്.

യോഗത്തില്‍ തിക്കോടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് തിക്കോടി അധ്യക്ഷത വഹിച്ചു.

നിര്‍മല മഠത്തിക്കുളങ്ങര, ബി.ആര്‍.സി. ട്രെയിനര്‍ അബ്ദുറഹ്മാന്‍, എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ യു.കെ. അബ്ദുള്‍ മജീദ് സ്വാഗതവും അംബുജം എം.കെ. നന്ദിയും പറഞ്ഞു.




പത്രത്തിന്റെ പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് ശുചിത്വ ദിനം.

പ്രത്യേക മോണിംഗ് അസ്സംബ്ലി ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി. നിര്‍മല മടത്തിക്കുളങ്ങര ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തത്‌ കുട്ടികള്‍ ഏറ്റു ചൊല്ലി. ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ യു. കെ. അബ്ദുല്‍ മജീദ്‌, മെമ്പര്‍ റുബീന ഖാലിദ്‌, എം കെ അംബുജം എന്നിവര്‍ സംസാരിച്ചു. സമഗ്ര ആരോഗ്യ പരിശീലനത്തിനായി ശ്രീമതി സി എം ശ്രീലതയെ അയക്കാന്‍ തീരുമാനിച്ചു. 

2012 ജൂൺ 26, ചൊവ്വാഴ്ച

തെളിച്ചം പഠനവീട് ഉദ്ഘാടനം 28- 06-2012 വ്യാഴാഴ്ച വൈകീട്ട് 4.30 ന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ബി. വി. സറീന നിര്‍വഹിക്കുന്നു.
 അ. അമ്മ, അന്നം. പദ്ധതി  ഉദ്ഘാടനം 27-06-2012 ബുധനഴ്ച  ഉച്ചക്ക്  1 മണിക്ക്  സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി എം കെ അംബുജം നിര്‍വഹിക്കുന്നു.