തിക്കോടി: തൃക്കോട്ടൂര്‍ വെസ്റ്റ് ജി.എല്‍.പി. സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.വി. സറീന ഉദ്ഘാടനം ചെയ്തു. നിര്‍മല മഠത്തിക്കുളങ്ങര അധ്യക്ഷത വഹിച്ചു. ഘോഷയാത്രയും നടത്തി.
ചടങ്ങില്‍ പി.ടി. സുബൈര്‍, വി.കെ. ഖാദര്‍കുട്ടി, കെ. മനോജ്, ബാബു നല്ലോളി, ബി.ആര്‍.സി. ട്രെയിനര്‍ പി.ടി. അബ്ദുറഹിമാന്‍, എം.കെ. അംബുജം എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ യു.കെ. അബ്ദുള്‍ മജീദ് സ്വാഗതവും പി.ടി.എ. പ്രസിഡന്റ് ബൈജു ചാലില്‍ നന്ദിയും പറഞ്ഞു.
പത്രത്തിന്റെ പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
4:05 PM
Valsala T N




