'അ. അമ്മ, അന്നം' പരിപാടിയുടെ ഉല്‍ഘാടന വാര്‍ത്ത.
തിക്കോടി: തൃക്കോട്ടൂര്‍ വെസ്റ്റ് ജി. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി അക്കങ്ങളുടെയും അക്ഷരങ്ങളുടെയും മാധുര്യം മാത്രമല്ല സ്വാദിഷ്ഠവും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണവും ലഭിക്കും. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മെച്ചപ്പെടുത്തി നല്‍കുക എന്ന ലക്ഷ്യവുമായി മദര്‍ പി.ടി.എ. ആവിഷ്‌കരിച്ച തനതുപരിപാടി 'അ. അമ്മ, അന്നം' തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.വി. സറീന ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ വകയായി നല്‍കുന്ന അരി, പയര്‍ എന്നിവയോടൊപ്പം അമ്മമാര്‍ ശേഖരിക്കുന്ന വിഭവങ്ങള്‍കൂടി ചേര്‍ത്ത് ഉച്ചഭക്ഷണം വൈവിധ്യവത്കരിച്ച് നല്‍കാനുള്ള പരിപാടിയാണിത്. ഇതിനായി എം.പി. ടി. എ. പ്രസിഡന്റ് ജോഷിലയുടെ നേതൃത്വത്തില്‍ അമ്മമാരുടെ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സ്‌ക്വാഡുകള്‍ അവരവരുടെ ഊഴമനുസരിച്ച് ഉച്ചഭക്ഷണം മെച്ചപ്പെടുത്തി നല്‍കുന്നതില്‍ സ്‌കൂള്‍ അധികൃതരെ സഹായിക്കും. സര്‍ക്കാര്‍ വക ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. തീരദേശമേഖലയിലെ ഈ സര്‍ക്കാര്‍ സ്‌കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും അനുഭവിക്കുന്ന പോഷക ദാരിദ്ര്യം ശ്രദ്ധയില്‍പെട്ടതാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്.
യോഗത്തില്‍ തിക്കോടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് തിക്കോടി അധ്യക്ഷത വഹിച്ചു.
നിര്‍മല മഠത്തിക്കുളങ്ങര, ബി.ആര്‍.സി. ട്രെയിനര്‍ അബ്ദുറഹ്മാന്‍, എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ യു.കെ. അബ്ദുള്‍ മജീദ് സ്വാഗതവും അംബുജം എം.കെ. നന്ദിയും പറഞ്ഞു.
പത്രത്തിന്റെ പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
4:04 PM
Valsala T N
Posted in: 




0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ